വനംവകുപ്പിനെ ന്യായീകരിച്ച് മന്ത്രി എ.കെ ബാലന്‍

Saturday 24 February 2018 11:32 am IST

തൃശൂര്‍: അട്ടപ്പാടിയില്‍ മധുവെന്ന വനവാസി യുവാവിനെ തല്ലിക്കൊന്നതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി എ.കെ.ബാലന്‍. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മധുവിനെ ആക്രമിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് സഹോദരി ചന്ദ്രിക ആരോപിച്ചിരുന്നു. ഈ ആരോപണമാണ് മന്ത്രി തള്ളിക്കളഞ്ഞത്. ഈ ശ്രമത്തില്‍ സര്‍ക്കാര്‍ വീഴില്ല. അടുത്ത ദിവസം തന്നെ അട്ടപ്പാടിയില്‍ എത്തുമെന്നും മന്ത്രി തൃശൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

ആദിവാസികള്‍ അല്ലാത്ത ആരെയും കാട്ടിനകത്തേക്ക് വനപാലകര്‍ പ്രവേശിപ്പിക്കാറില്ല.  എന്നാല്‍ ഇതൊന്നുമില്ലാതെയാണ് ഇരുപതോളം പേരെ വനംവകുപ്പ് അധികൃതര്‍ കാട്ടിലേക്ക് പ്രവേശിപ്പിച്ചത്. കാട്ടില്‍ കയറി മധുവിനെ ജനക്കൂട്ടത്തിന് കാണിച്ച്‌ കൊടുത്തതും വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും സഹോദരി ആരോപിച്ചു.

സംഭവത്തില്‍ പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്ന് മന്ത്രി ശൈലജ പറഞ്ഞു. മധുവിന്റെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുമെന്നും ശൈലജ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.