വനവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ കേന്ദ്രം വിശദീകരണം തേടി

Saturday 24 February 2018 11:07 am IST

ന്യൂദല്‍ഹി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് വനവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനോട് വിശദീകരണം തേടി. കേന്ദ്ര ഗിരിവര്‍ഗ വകുപ്പ് മന്ത്രി ജുവല്‍ ഓറമാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. 

ആള്‍ക്കൂട്ടം വനവാസി യുവാവിനെ കൊലപ്പെടുത്തിയത് ഗുരുതരമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. അഗളി കടുക് മണ്ണ ഊരിലെ മല്ലന്റെ മകന്‍ മധുവിനെയാണ് കൈകള്‍ വരിഞ്ഞുകെട്ടിയ ശേഷം നിഷ്ഠൂരമായി മര്‍ദ്ദിച്ചു കൊന്നത്. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകും വഴി ചോര ഛര്‍ദ്ദിച്ചാണ് മധു മരിച്ചത്. 

ഇതിനിടെ മധുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. മാവോജി അഗളിലെത്തി. മധുവിന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും പരാതികള്‍ അന്വേഷിക്കുമെന്നും മാവോജി പറഞ്ഞു. 

അന്വേഷണം നേരായ മാര്‍ഗത്തില്‍ കൊണ്ടുപോകുകയാണ് കമ്മീഷന്റെ ലക്ഷ്യമെന്നും മാവോജി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.