ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ കൈക്കുഞ്ഞുമായി ഭാര്യ

Saturday 24 February 2018 2:22 pm IST

ന്യൂദല്‍ഹി: വ്യോമസേന ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ കൈക്കുഞ്ഞുമായി പൂര്‍ണസൈനീക വേഷത്തിലെത്തിയ ഭാര്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മേജര്‍ കുമുദ് ദോഗ്രയാണ് അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനൊപ്പം ഭര്‍ത്താവിന്റെ സംസ്‌കാരചടങ്ങില്‍ എത്തിയത്

സൈനിക ഉദ്യോഗസ്ഥയായ ദോഗ്ര മകള്‍ക്ക് ജന്മം നല്‍കി ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ഭര്‍ത്താവ് വിങ് കമാന്‍ഡര്‍ ഡി. വാട്‌സ് അസമിലെ മജൗലിയില്‍ ഫെബ്രുവരി 15ന് വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്ന് മരിച്ചത്. സ്വന്തം കുഞ്ഞിന്റെ മുഖംപോലും കാണാനാകാതെയാണ് വാട്‌സ് അപകടത്തില്‍ മരിച്ചത്. ഇതേ തുടര്‍ന്നാണ് അഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് കൗമുദ് ദോഗ്ര ഭര്‍ത്താവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. 

ചിത്രം വൈറലായതോടെ നിരവധി പേരാണ് അഭിപ്രായവുമായി രംഗത്തെത്തിയത്. ഹൃദയ സ്പര്‍ശിയായ രംഗമാണ് ഇതെന്നും ഒരുപാട് അര്‍ത്ഥങ്ങള്‍ ചിത്രത്തില്‍ നിന്നും വ്യക്തമാണെന്നും പലരും ചിത്രത്തിന് താഴെ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.