സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

Saturday 24 February 2018 3:11 pm IST

ഗുവാഹത്തി: മേഘാലയയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ സ്വയം പ്രഖ്യാപിത നേതാവായ സോഹന്‍ ഡി ഷീരാ ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.

തലസ്ഥാനമായ ഷില്ലോങ്ങില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയുള്ള ഗാരോ ഹില്‍സില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥി ജെനാഥന്‍ സാങ്മ കൊല്ലപ്പെട്ടതു മുതല്‍ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സുരക്ഷാ സേന ശക്തമാക്കിയിരുന്നു. സാങ്മയും സുരക്ഷാഉദ്യോഗസ്ഥനും രണ്ട് പാര്‍ട്ടിപ്രവര്‍ത്തകരും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം മടങ്ങവെയാണ് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഈ മാസം 27നാണ് മേഘാലയയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

പരിഭ്രാന്തി സൃഷ്ടിച്ച് ജനങ്ങളെ  തെരഞ്ഞെടുപ്പില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള തീവ്രവാദ സംഘടനകളുടെ ശ്രമമാണ് സ്‌ഫോടനമെന്നായിരുന്നു പോലീസ് നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.