തിരുവനന്തപുരം: വനവാസി യുവാവ് മധുവിനെ ഉടുവസ്ത്രം അഴുപ്പിച്ച് കൈകാലുകൾ ബന്ധിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്ത് അന്വേഷണം കാര്യക്ഷമമാക്കണെമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി മോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.സുധീർ പട്ടികജാതി കമ്മിഷനും ഡിജിപിക്കും പരാതി നൽകി.
യാതൊരു രാഷ്ട്രീയ സ്വാധീനവും സാമ്പത്തിക ശേഷിയും ഇല്ലായെന്ന കാരണത്താൽ പട്ടികജാതി ആദിവാസി സമൂഹങ്ങൾക്കെതിരെയുള്ള നിരവധി കേസുകൾ പോലീസ് തേച്ചുമായ്ച് കളയുകയാണ്. ഇത്തരത്തിൽ മധുവിന്റെ കൊലപാതക കേസും ഭരണ കക്ഷിയുടെ സ്വാധീനത്താൽ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കാനുള്ള സാധ്യത നിലനിൽക്കുന്നു. അതിനാൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം കാര്യക്ഷമമാക്കണമെന്നും സുധീർ പരാതിയിൽ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: