ബിജെപി ജില്ലാ കളക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

Saturday 24 February 2018 3:32 pm IST

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം അടിച്ച് കൊന്നതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം ജില്ലാ കളക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കൊലപാതകത്തില്‍ ജനങ്ങളുടെ മന:സാക്ഷി ഉണര്‍ത്തുന്നതിനും ആദിവാസികളുടെ ക്ഷേമത്തിലും സംരക്ഷണത്തിലും സംസ്ഥാന സര്‍ക്കാര്‍ കാട്ടിവരുന്ന കുറ്റകരമായ അനാസ്ഥയില്‍ പ്രതിഷേധിക്കുന്നതിനുമായിരുന്നു മാര്‍ച്ച്

പ്രതീകാത്മകമായി വാ മൂടിക്കെട്ടി കൈകള്‍ രണ്ടും കെട്ടിയാണ് പ്രവര്‍ത്തകര്‍ കളക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തത്. സംസ്ഥാന, ജില്ലാ നേതാക്കള്‍ വിവിധ ജില്ലകളില്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി. സംഭവത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പട്ടികജാതി മോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിനുമുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി ജില്ലാ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി  എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് നടന്ന പ്രതിഷേധ മാര്‍ച്ച് വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.