ന്യൂദല്‍ഹി: ദേശീയ പാതയോരത്തെ മദ്യനിരോധനം സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനു വിട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പാതയോരത്തെ നിരോധന ഉത്തരവ് ഭേദഗതി ചെയ്തത്.
പട്ടണങ്ങള്‍ എന്നു സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ ബാര്‍ തുറക്കാം. പഞ്ചായത്ത് പരിധിയിലെ ഇളവും സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച മുന്‍ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്യുകയായിരുന്നു.
ദേശീയ പാതയോരത്തെ മദ്യനിരോധനം ചോദ്യം ചെയ്ത് കേരളം, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങള്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: