മധുവിന്റെ കൊലപാതകം: വനവാസികള്‍ പ്രതിഷേധം അവസാനിപ്പിച്ചു

Saturday 24 February 2018 4:57 pm IST

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിനെ വഹിച്ച്‌ കൊണ്ടെത്തിയ ആംബുലന്‍സ് തടഞ്ഞുള്ള പ്രതിഷേധം അവസാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികളെന്ന് പരിശോധിക്കാന്‍ അവസരം നല്‍കുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് വനവാസികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. 

നജീബ്, ഷംസുദ്ദീന്‍, ജൈജുമോന്‍, സിദ്ദിഖ്, അബൂബക്കര്‍, ഉബൈദ്, മരയ്ക്കാര്‍, രാധാകൃഷ്ണന്‍, ഹുസൈന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മധുവിന്റെ മൃതദേഹവും വഹിച്ച്‌ കൊണ്ടെത്തിയ ആംബുലന്‍സ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് മധുവിന്റെ ഊരിലേക്ക് കൊണ്ടുപോകും വഴി മുക്കാലി എന്ന സ്ഥലത്ത് വച്ചാണ് തടഞ്ഞത്. 

കേസിലെ എല്ലാ പ്രതികളെയും പിടികൂടിയ ശേഷം മൃതദേഹം കൊണ്ടുപോയാല്‍ മതിയെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.