കെഎസ്ആര്‍ടിസി പെന്‍ഷന്‍: പ്രധാനമന്ത്രി ഇടപെട്ടിരുന്നു

Saturday 24 February 2018 6:41 pm IST
പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടത് ചെയ്യണമെന്ന് ജനുവരി 25 ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍ ്രപതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രിയുെട ഓഫീസ് ഇടപെടല്‍ കാരണമായിരുന്നോ? അസാധാരണമായി സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ വിതരണ മേള സംഘടിപ്പിച്ചതും വന്‍ പ്രചാരണം നടത്തിയതും മറ്റും നോക്കുമ്പോള്‍ അങ്ങനെ സംശയിക്കണം. മാത്രമല്ല, പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടത് ചെയ്യണമെന്ന് ജനുവരി 25 ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

കേരള ചീഫ് സെക്രട്ടറിക്ക് ജനുവരി 25 ന് എഴുതിയ കത്തും സംസ്ഥാനത്തെ വൈകാരിക സാഹചര്യവും ചേര്‍ന്നാണ് കെഎസ്ആര്‍ടിസിക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ ഇടയാക്കിയത്. അതിനു കാരണക്കാരനായത് ആലപ്പുഴ സ്വദേശി ടി.ടി. വിന്‍സെന്റ്. 

കഴുത്തില്‍ പ്ലക്കാര്‍ഡും തൂക്കി സമരം ചെയ്യുന്ന ഒരു വൃദ്ധന്റെ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. വിന്‍സെന്റ് ആയിരുന്നു അത്. പണ്ട് നവാബ് രാജേന്ദ്രന്‍ നടത്തിയിരുന്ന പോലെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന മറ്റൊരാള്‍. വിന്‍സെന്റ് ഒറ്റയ്ക്ക് അനീതികള്‍ക്കെതിരെ പോരാടുന്നു. കേസുകള്‍ നടത്തുന്നു. അധികാരികള്‍ക്ക് പരാതി അയയ്ക്കുന്നു. 

കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ വിന്‍സെന്റ് മുട്ടാത്ത വാതിലുകള്‍ ഇല്ല. ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശദമായിഎഴുതി. കാര്യം മനസിലാക്കിയ പ്രധാനമന്ത്രിയുടെ ഓഫീസ് കേരള സംസ്ഥാന അധികൃതര്‍ക്ക് കൈമാറി. 

മാസങ്ങള്‍ കഴിഞ്ഞിട്ടും പരിഹാരമൊന്നുമാകാഞ്ഞപ്പോള്‍ വിന്‍സന്റ് വീണ്ടും ചരിത്രമെല്ലാം ചേര്‍ത്ത് പ്രധാനമന്ത്രിയ്ക്ക് എഴുതി. ഇത്തവണ കാര്യം പരിഹരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പിഎംഒയുടെ കത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ജനുവരി 25 ന് കിട്ടി. കോപ്പി വിന്‍സന്റിനും കിട്ടി. 

അങ്ങനെയാണ് പെന്‍ഷന്‍കാരുടെ പ്രശ്‌ന പരിഹാരത്തിന് വഴി തെളിഞ്ഞത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.