പത്രപ്രവര്‍ത്തകന്‍ നീലാഭ് മിശ്ര അന്തരിച്ചു

Saturday 24 February 2018 7:00 pm IST

ചെന്നൈ: നാഷണല്‍ ഹെറാള്‍ഡ് എഡിറ്റര്‍ ഇന്‍ ചീഫ് നീലാഭ് മിശ്ര (57) അന്തരിച്ചു. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.

കരള്‍ മാറ്റത്തിനുള്ള തയാറെടുപ്പിലായിരുന്നു.

നാഷണല്‍ ഹെറാള്‍ഡ് വെബ് സൈറ്റായി 2017 ല്‍ പുനരാരംഭിക്കുന്നത് നീലാഭിന്റെ പ്രയത്‌നത്തിലാണ്. 1938 ല്‍ പ്രധാനമന്ത്രി നെഹ്‌റു തുടങ്ങിയ പത്രം, 2009 ല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പൂട്ടി. ഈ പത്രത്തിന്റെ സ്വത്തു വില്‍പ്പനക്കേസിലാണ് സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റും ഉള്‍പ്പെട്ടിട്ടുള്ളത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.