കൊല്ലം: തൊഴിലാളികളുടെ പാര്‍ട്ടി കൊലയാളികളുടെ പാര്‍ട്ടിയായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്. എതിര്‍ക്കുന്നവന്റെ നാവ് അറുത്ത്, ചിന്തിക്കുന്നവന്റെ കഴുത്തറുത്തും തങ്ങളുടെ വരുതിക്ക് നിര്‍ത്താനാണ് സിപിഎം ശ്രമം. മട്ടന്നൂരിലെ ഷുഹൈബിന്റെ കൊലപാതകവും അട്ടപ്പാടിയിലെ മധുവിനെ തല്ലിക്കൊന്നതും കേരളത്തിലെ നിയമ വാഴ്ച നഷ്ടപ്പെട്ടതിന്റെ ഉദാഹരണമാണ്. അക്രമികള്‍ക്കും കൊലയാളികള്‍ക്കും പോലീസ് ഒത്താശ ചെയ്യുന്നു. ആഭ്യന്തരവകുപ്പ് സിപിഎം ഒഴിയണമെന്നും ഹസന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: