മധുവിന്റെ കൊലപാതകത്തില്‍ സര്‍ക്കാര്‍ ഒന്നാം പ്രതി: എസ്ടി മോര്‍ച്ച

Sunday 25 February 2018 2:45 am IST

കല്‍പ്പറ്റ: മധുവിന്റെ കൊലപാതകത്തില്‍ ഒന്നാംപ്രതി കേരള സര്‍ക്കാരാണെന്ന് പട്ടികവര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന സെക്രട്ടറി പള്ളിയറ മുകുന്ദന്‍. വനവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ കോടികളാണ് ചെലവഴിക്കുന്നത്. എന്നാല്‍ ഇതുവഴി മദ്ധ്യവര്‍ത്തികള്‍ തടിച്ചുകൊഴുക്കുകയാണ്. 

കേരളത്തിലെ പല കോളനികളും അരപ്പട്ടിണിയാണ്. വനവാസി ജനതയ്ക്ക് അവകാശപ്പെട്ടത് അധികൃതര്‍ തട്ടിച്ചെടുത്തതിന്റെ പരിണതഫലമാണ് മധുവിന്റെ കൊലപാതകം. ഇടത്-വലത് മുന്നണി കള്‍ക്ക് വനവാസി വിഭാഗത്തെ അടിമകളാക്കി നിര്‍ത്താനാണ് താല്‍പ്പര്യം.

ഇരു മുന്നണികളും സാക്ഷര കേരളത്തിന് അപമാനമാണ്. ആദിവാസി ജനവിഭാഗത്തിനായി അനുവദിക്കപ്പെടുന്ന ഫണ്ടുകള്‍ എവിടെക്കാണ് പോകുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മധുവിന്റെ കൊലപാതകത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും പള്ളിയറ മുകുന്ദന്‍ ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.