അട്ടപ്പാടിയിലെ നരനായാട്ട് ബിജെപി മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി

Sunday 25 February 2018 1:13 am IST

 

ആലപ്പുഴ: ഇടതുഭരണത്തില്‍ കേരളം അരാജകത്വത്തിലേക്ക് നീങ്ങുകയാണന്നും അതിന്റെ പ്രത്യക്ഷ തെളിവാണ് അട്ടപ്പാടിയില്‍ നടന്ന നരനായാട്ടെന്നും ബി.ജെപി ദക്ഷിണ മേഖലാ അദ്ധ്യക്ഷന്‍ വെള്ളിയാകുളം പരമേശ്വരന്‍ പറഞ്ഞു.

  വനവാസി യുവാവ്  മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ കളക്ട്രേറ്റിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. മധുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. കേരളത്തിന്റെ ചരിത്രത്തിലില്ലാത്ത സംഭവങ്ങളാണ് നടക്കുന്നത്,

   ഗര്‍ഭിണിയെ മര്‍ദ്ദിച്ച് ഗര്‍ഭസ്ഥ ശിശുവിനെ കൊന്നതും, ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട യുവാവിനെ നടുറോഡില്‍ വെട്ടിക്കൊന്നതും അടുത്ത ദിവസങ്ങളിലാണ്. 

  കേരളം അക്രമികളുടെ നാടായി മാറി. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വ്വതീകരിച്ച് വലിയ സംഭവമാക്കുന്ന സാംസ്‌ക്കാരിക നായകരുടെ മൗനവും നാണക്കേടാണ്.

 ഇതിനെതിരായി ബിജെപിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ പുതിയ മുന്നേറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.സോമന്‍ അദ്ധ്യക്ഷനായി. 

  ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.വി.ഗോപകുമാര്‍,ഡി അശ്വനി ദേവ്    ഭാരവാഹികളായ എല്‍. പി. ജയചന്ദ്രന്‍, കെ.ജി. കര്‍ത്ത,  പി. കെ വാസുദേവന്‍,  ടി. സജീവ്‌ലാല്‍, കൊട്ടാരം ഉണ്ണികൃഷ്ണന്‍, സുമി ഷിബു ,ആര്‍ ഉണ്ണികൃഷ്ണന്‍, ജി.വിനോദ് കുമാര്‍, സജു ഇടക്കല്ലില്‍, ഡി. പ്രസന്നകുമാര്‍, വി. ശ്രീജിത്ത്, ബിജു മഠത്തില്‍   മണിക്കുട്ടന്‍ വെട്ടിയാര്‍, വിനോദ് ഹരിപ്പാട് എന്നിവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.