ആലപ്പുഴ: മുതുകുളം ഗ്രാമപഞ്ചായത്തില്‍ ബാലവേലയ്ക്കുപയോഗിച്ചിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ടു കുട്ടികളെ ആലപ്പുഴ ശിശു സംരക്ഷണ യൂണിറ്റ് മോചിപ്പിച്ചു. ആലപ്പുഴ ശിശുക്ഷേമ സമതിക്കുമുമ്പില്‍ ഹാജരാക്കിയ കുട്ടികളെ സമിതി നിര്‍ദേശപ്രകാരം കോട്ടയത്തെ ഗവ. ചില്‍ഡ്രന്‍സ് ഹോമിലേക്കു മാറ്റി. മൂന്നുമാസമായി മുതുകുളത്തെ ഒരു ബേക്കറിയിലും ബേക്കറി ഉടമയുടെ വീട്ടിലും ബാലവേല ചെയ്യിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പരാതി ശരിയാണെന്നു ബോധ്യപ്പെട്ടു. തുടര്‍ന്ന് കനകക്കുന്ന് പോലീസിന്റെ സഹായത്തോടെ കുട്ടികളെ മോചിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: