മുഹമ്മ: പാതിരപ്പള്ളി എക്സല്‍ ഗ്ലാസ്സസ് തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധജ്വാല സമരം ഇന്ന് നടക്കും. മാസങ്ങളായി കമ്പനി പടിക്കല്‍ സമരം നടത്തിവരുന്ന തൊഴിലാളികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് രാവിലെ 10.30 ന് പാതിരപ്പള്ളി ജംങ്ഷനിലേക്കാണ് പ്രതിഷേധജ്വാലാ റാലി. എക്സല്‍ ഗ്ലാസ്സസിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് ആറുവര്‍ഷമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എക്സല്‍ ഗ്ലാസ് വിഷയം ടി.എം.തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കുമെന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ധനകാര്യ മന്ത്രിയായിട്ടും ഈ സ്ഥാപനത്തെക്കുറിച്ച് മിണ്ടുന്നില്ലെന്നാണ് സിഐടിയു ഉള്‍പ്പെടെയുള്ള യൂണിയനില്‍പ്പെട്ട തൊഴിലാളികളുടെ ആക്ഷേപം. ആയിരത്തോളം തൊളിലാളി കുടുംമ്പങ്ങളുടെ ആശ്രയകേന്ദ്രം ഇത്രയും കാലം അടച്ചുപൂട്ടിയിട്ടും തൊഴിലാളികളുടെ ദൈന്യത കാണാന്‍ ആരും മുന്നോട്ടുവരുന്നില്ലെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: