മര്‍ദ്ദിച്ചെന്നാരോപിച്ച് ഹൗസ് സര്‍ജന്മാര്‍ പണിമുടക്കില്‍

Sunday 25 February 2018 1:17 am IST

 

അമ്പലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാക്കളില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ആശുപതിയില്‍ ബഹളം കൂട്ടിയ സംഘം ഡോക്ടറെ കൈയേറ്റം ചെയ്തു.  വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി 10 ഓടെ ആലപ്പുഴ ടിഡി സ്‌കൂളിനു സമീപത്തായിരുന്നു അപകടം. 

 പുന്നപ്ര പനക്കല്‍ പുരുഷോത്തമന്റെ മകന്‍ മനോജ് (23), മനോജിന്റെ സുഹൃത്ത് സഖറിയ ബസാറില്‍ കാവില്‍ പറമ്പില്‍ അസീസിന്റെ മകന്‍ അജ്മല്‍ (22) എന്നിവര്‍ സഞ്ചരിച്ച സൈക്കിളില്‍ കാറിടിച്ചായിരുന്നു അപകടം. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ഇവരെ  മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. മനോജിനെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. 

  വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചയോടെ മരിച്ചു. ഇതെ തുടര്‍ന്ന് ഐസിയുവിനു മുന്നില്‍ തടിച്ചുകൂടിയ ഒരു കൂട്ടമാളുകള്‍ ബഹളം വെക്കുകയും, അസഭ്യം പറയുകയുമായിരുന്നു.  പുറത്തേക്കെത്തിയ ഡോ.വൈകാന്തിനെ അഞ്ചോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.