ഹയര്‍സെക്കന്‍ഡറി പരീക്ഷ പുനഃക്രമീകരിക്കണം

Sunday 25 February 2018 1:18 am IST

 

ആലപ്പുഴ: രണ്ടാംവര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷ ടൈംടേബിളിലെ അപാകത പരിഹരിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. ടൈംടേബിള്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ പഠിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര സമയം കിട്ടുകയില്ല. വിവിധ വിദ്യാലയങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ മൗനം നടിക്കുന്നു. വിദ്യാര്‍ത്ഥി വിരുദ്ധ നിലപാട് മാറ്റി പരീക്ഷ ടൈംടേബിള്‍ പുനര്‍ക്രമീകരിക്കണം എന്ന് എബിവിപി സംസ്ഥാന പ്ലസ് ടു ഇന്‍ചാര്‍ജ് എസ് ഹരിഗോവിന്ദ് ആവശ്യപ്പെട്ടു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.