ആയുധ ശേഖരം വിപുലമാക്കാന്‍ ഇന്ത്യക്ക് വേണ്ടത് 400 ഡ്രോണുകള്‍

Sunday 25 February 2018 2:45 am IST
"undefined"

ന്യൂദല്‍ഹി: അടുത്ത ദശാബ്ധം വരെ പ്രതിരോധം ശക്തമാക്കാന്‍ രാജ്യത്തിന്റെ ആയുധപ്പുരയില്‍ വേണ്ടത് 400ലധികം ഡ്രോണുകളും പുതുതലമുറ ആയുധങ്ങളുമെന്ന് പഠനം. അന്തര്‍വാഹിനികളില്‍ നിന്നും പ്രയോഗിക്കാവുന്ന റിമോട്ട് കണ്‍ട്രോള്‍ വഴി പ്രവര്‍ത്തിക്കുന്ന വിമാനങ്ങള്‍, ശത്രുപാളയങ്ങളെയും അവരുടെ സാറ്റലൈറ്റ് സംവിധാനങ്ങളെയും ഒരുപോലെ നശിപ്പിക്കാന്‍ കഴിയുന്ന ഡയറക്ടഡ് എനര്‍ജി ആയുധങ്ങളായ ഹൈ എനര്‍ജി ലേസേര്‍സ്, ഹൈ- പവേര്‍ഡ് മൈക്രോവേവ്‌സ് എന്നിവയാണ് ഇനി ഇന്ത്യയുടെ ആയുധപ്പുരയില്‍ വേണ്ടതെന്ന് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയ ടെക്‌നോളിജി പെര്‍സ്‌പെറ്റീവ് ആന്‍ഡ് കേപബലിറ്റി റോഡ്മാപ്-2018 എന്ന പഠനത്തില്‍ വ്യക്തമാകുന്നു. 

ഈ റോഡ്മാപ് ആയുധമേഖലയില്‍ ഏതെല്ലാം തരത്തിലുള്ള ആയുധങ്ങള്‍ വേണമെന്നും, ഏതു മേഖലയിലെ ടെക്‌നോളജിയാണ് കൂടുതല്‍ വികസിപ്പിക്കേണ്ടത്, ആരെല്ലാമായി ഇക്കാര്യത്തില്‍ പങ്കാളിത്തം ഉറപ്പാക്കണം തുടങ്ങിയ അനേകം കാര്യങ്ങളില്‍ ദിശാബോധം നല്‍കുമെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു. 

നിലവില്‍ കരസേന ഉപയോഗിക്കുന്നത് 200ഓളം ഡ്രോണുകളാണ്. ഇതില്‍ ഭൂരിഭാഗവും ഇസ്രായേലില്‍ നിന്നും ഇറക്കുമതി ചെയ്തവയും. ദീര്‍ഘദൂര പര്യവേക്ഷണത്തിന് ഉള്ളവയും കൂടാതെ ക്രൂയിസ് മിസൈലുകള്‍ക്ക് സമാനമായി പ്രവര്‍ത്തിക്കുന്ന ഹാരോപ് ഡ്രോണുകളുമുണ്ട്. കര-നാവികസേന ഇപ്പോള്‍ 30ലധികം റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന കോംബാക്റ്റ് വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.