വായ്പ്പ; അവിഹിത ഇടപാടുകള്‍ അവസാനിപ്പിക്കും; ജെയ്റ്റ്‌ലി

Sunday 25 February 2018 2:45 am IST
"undefined"

ന്യൂദല്‍ഹി: വായ്പ കൊടുക്കുന്നയാളും വാങ്ങുന്നയാളും തമ്മില്‍  ഉള്ള ബന്ധത്തിലെ അസ്സാന്മാര്‍ഗീകത ഇല്ലാതാക്കുമെന്ന് കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിങ്ങ് മേഖലയില്‍  ധാര്‍മ്മികത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. 

  ഒരു ബാങ്കിങ്ങ് സംവിധാനത്തിന്റെ വിവിധ ശാഖകളില്‍ തട്ടിപ്പ് നടന്നിട്ടും ചുമതലപ്പെട്ടവര്‍ തടയാതിരുന്നാല്‍ അത് രാജ്യത്തിന് തന്നെ ആപത്താണെന്നു പറഞ്ഞ അദ്ദേഹം വജ്രവ്യാപാരിയായ നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് പിഎന്‍ബിയില്‍ നിന്ന് 11300 കോടി രൂപ തട്ടിച്ചത് പോലുള്ള സംഭവങ്ങള്‍ രാജ്യത്ത് വ്യവസായം മുന്നോട്ട് കൊണ്ടുപോകുക  എന്നത് ദുഷ്‌കരമാക്കുമെന്നും വ്യക്തമാക്കി. മനപ്പൂര്‍വ്വം തിരിച്ചടവില്‍ വീഴ്ച വരുത്തുന്നത് ബാങ്കിനെ കബളിപ്പിക്കുന്നതിനേക്കാള്‍ വലിയ കുറ്റമാണ്. ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.