എല്ലാം ശരിയാക്കാമെന്ന് പറഞ്ഞിട്ടില്ല: കാനം

Sunday 25 February 2018 2:45 am IST
"undefined"

മലപ്പുറം: എല്ലാം ശരിയാക്കാമെന്ന് എല്‍ഡിഎഫ് പറഞ്ഞിട്ടില്ലെന്നും പകരം എല്ലാം ശരിയാകുമെന്ന പ്രതീക്ഷ മാത്രമാണ് നല്‍കിയതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശരിയാക്കലിന് കാലയളവൊന്നും നിശ്ചയിക്കാനാകില്ല, അഞ്ചുവര്‍ഷം കൊണ്ട് അതിനൊരു ശ്രമം നടത്തും. കെ.എം.മാണിയുടെ മുന്നണി പ്രവേശനം എല്‍ഡിഎഫ് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. അഴിമതിക്കെതിരായ സമരങ്ങളുടെ ഫലമാണ് ഈ സര്‍ക്കാര്‍, വ്യത്യസ്തമായൊരു ബദലായി മുന്നണി മാറണമെന്നാണ് സിപിഐ ആഗ്രഹിക്കുന്നത്. 

ഏത് കാര്യത്തിലും വിയോജിക്കാനുള്ള സ്വാതന്ത്ര്യം സിപിഐക്കുണ്ട്. സിപിഐ മന്ത്രിമാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. മന്ത്രിമാര്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന മാണിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, മാണിക്ക് താനൊരിക്കലും നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നായിരുന്നു കാനം രാജേന്ദ്രന്റെ മറുപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.