പിഎന്‍ബി തട്ടിപ്പ്: ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി

Sunday 25 February 2018 2:45 am IST
"undefined"

ന്യൂദല്‍ഹി: പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം വെട്ടിക്കുന്നത് ഒരിക്കലും ക്ഷമിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്കണോമിക് ടൈംസ് ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ആഗോള ബിസിനസ്സ് ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ഡയമണ്ട് വ്യാപാരി നീരവ് മോദി 11,400 കോടി വെട്ടിപ്പി നടത്തിയതുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. 

പിഎന്‍ബിയുടെ ബാങ്ക് ഗ്യാരണ്ടി കൈക്കലാക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥര്‍ സഹായം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള ബാങ്കിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനങ്ങള്‍ ബാങ്കുകളെ വിശ്വസിച്ച് ഏല്‍പ്പിക്കുന്ന പണം ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണം. ആര്‍ബിഐ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു. 

നിയമ വിരുദ്ധമായി സ്വത്ത് സമ്പാദനം നടത്തുന്നതും അംഗീകരിക്കാനിവില്ലെന്നും, വെട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുമെന്നും പ്രധാനമന്ത്രി ഉച്ചകോടിയില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.