നീരവിന്റെയും ചോക്‌സിയുടെയും പാസ്‌പോര്‍ട്ട് റദ്ദാക്കി

Sunday 25 February 2018 2:45 am IST

ന്യൂദല്‍ഹി: പിഎന്‍ബി തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദിയുടെയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുടെയും പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കി. ഫെബ്രുവരി 16ന് വിദേശകാര്യ മന്ത്രാലയം ഇരുവരുടെയും പാസ്‌പോര്‍ട്ടുകള്‍ മരവിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കേസില്‍ കാരണം ബോധിപ്പിക്കാന്‍ ഹാജരാകാന്‍ സമയം നല്‍കി. ഹാജരായില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദുചെയ്യുമെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

പാസ്‌പോര്‍ട്ട് റദ്ദുചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും നോട്ടീസും നീരവ് മോദിക്ക് ഇ-മെയില്‍ ചെയ്‌തെന്നും നാട്ടിലെ മേല്‍വിലാസത്തില്‍ അയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.