ബിജെപിക്ക് വോട്ടു ചെയ്ത വനവാസി യുവതിയെ തല്ലിക്കൊന്നു

Sunday 25 February 2018 2:45 am IST

ന്യൂദല്‍ഹി: ത്രിപുരയില്‍ ബിജെപിക്ക് വോട്ടു ചെയ്ത വനവാസി യുവതിയെ സിപിഎമ്മുകാര്‍ തല്ലിക്കൊന്നു. പെച്ചാര്‍ത്തല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള നല്‍ക്കട്ട ലക്ഷ്മിപൂരിലെ ജിതാനി ചക്മ (32)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ബിമല്‍ ചക്മ ബിജെപി പ്രവര്‍ത്തകനാണ്. 

 വ്യാഴാഴ്ച രാത്രിയി ബിമല്‍ വീട്ടിലില്ലാത്തപ്പോഴായിരുന്നു സംഭവം. ഭര്‍ത്താവിന്റെ സഹോദരനും പ്രാദേശിക സിപിഎം നേതാവുമായ ജ്യോതിര്‍മയി ചക്മയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിക്കുകയായിരുന്നു. ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു. പ്രദേശവാസികള്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ പിന്‍വാങ്ങി. ഗുരുതരമായി പരിക്കേറ്റ ജിതാനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

വോട്ടെടുപ്പിന് ശേഷം സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് ദേബ് പറഞ്ഞു. കേരളത്തിന് സമാനമായി ത്രിപുരയിലും ബിജെപി പ്രവര്‍ത്തകരെ സിപിഎം കൊലപ്പെടുത്തുകയാണ്. ഇതുവരെ പതിനഞ്ചോളം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.