ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

Sunday 25 February 2018 2:45 am IST

തിരുവനന്തപുരം : വനവാസി യുവാവിന്റെ  അരുംകൊലയില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ കളക്ട്രേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ച് നടത്തി. സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധത്തിന് ഓ.രാജഗോപാല്‍ എം.എല്‍.എ, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

കളക്ട്രേറ്റ് മാര്‍ച്ചിന് കൊല്ലത്ത് സംസ്ഥാന വക്താവ് എം.എസ്.കുമാര്‍, പത്തനംതിട്ടയില്‍ വൈസ് പ്രസിഡന്റ് പി.എം.വേലായുധന്‍, കോട്ടയത്ത് ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്‍, എറണാകുളത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, തൃശ്ശൂരില്‍ മേഖലാ പ്രസിഡന്റ് അഡ്വ:നാരായണന്‍ നമ്പൂതിരി, കോഴിക്കോട് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, വയനാട് വി.വി.രാജന്‍, കണ്ണൂര്‍ ശ്രീശന്‍ മാസ്റ്റര്‍, കാസര്‍കോട് വി.കെ.സജീവന്‍, എന്നിവര്‍ നേതൃത്വം നല്‍കി. പ്രതീകാത്മകമായ തുണി കൊണ്ട് കൈകള്‍ കെട്ടിയും വായ മൂടിക്കെട്ടിയുമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആദിവാസി സംരക്ഷണത്തില്‍ ഇടതു മുന്നണി സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.