കളി കണ്ണൂരിനോട് വേണ്ട!

Sunday 25 February 2018 2:45 am IST

തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി കണ്ണൂര്‍ പ്രതിനിധികള്‍. ജില്ലയില്‍ പാര്‍ട്ടി നിലനില്‍ക്കണമെങ്കില്‍ പ്രതിരോധം അനിവാര്യമാണെന്നാണ് പ്രതിനിധികളുടെ കണ്ടെത്തല്‍. ജില്ലാ സെക്രട്ടറി പി.ജയരാജന് പിന്തുണയും പ്രഖ്യാപിച്ചു.

സുഖസൗകര്യങ്ങള്‍ക്കു നടുവിലല്ല കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്നതെന്ന രൂക്ഷ വമിര്‍ശനവും ഉന്നയിച്ചു. കായികമായി കടുത്ത വെല്ലുവിളി നേരിട്ടാണ് പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. സുഖസൗകര്യങ്ങള്‍ അനുഭവിച്ചു രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അതു മനസിലാവില്ലെന്നും പ്രതിനിധികള്‍ വാദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.