തൃശൂര്‍: നിലവില്‍ സംസ്ഥാനകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവായ വി.എസ്.അച്യുതാന്ദനെ ആലപ്പുഴ ജില്ലാകമ്മറ്റിയിലേക്ക് പുനര്‍നിശ്ചയിക്കും. പ്രായാധിക്യം കൊണ്ടാണ് മാറ്റുന്നതെന്നാണ് വിശദീകരണം. 2015 ലെ ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസിനെ പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനകമ്മറ്റിയുടെ പ്രത്യേക ക്ഷണിതാവാക്കി.
കേന്ദ്രകമ്മറ്റിയിലും പ്രത്യേക ക്ഷണിതാവ് മാത്രമാണ് വിഎസ്. പ്രായാധിക്യം ഇത്തവണ കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവാകുന്നതിനും വിഎസിന് തടസ്സമാകും. സംസ്ഥാനകമ്മറ്റി അംഗമല്ലാത്തതിനാല്‍ തൊട്ട് താഴെയുള്ള ജില്ലാകമ്മറ്റിയിലേക്ക് മാറണം. വിഎസ് ആലപ്പുഴ ജില്ലാകമ്മറ്റിയെ പ്രതിനിധീകരിച്ചാണ് സംസ്ഥാന കമ്മറ്റിയിലേക്ക് വന്നത്. അതുകൊണ്ട് തന്നെ മാതൃജില്ലയായ ആലപ്പുഴ ജില്ലാകമ്മറ്റിയിലേക്കാകും വിഎസിനെ മാറ്റുക.
2016ലെ നിയമസഭാതെരെഞ്ഞെടുപ്പില്‍ പ്രായാധിക്യം കൊണ്ടാണ് വിഎസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്തതെന്ന സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയോട് തെരഞ്ഞെടുപ്പ് സമയത്തെ ആരോഗ്യം ഇപ്പോഴുമുണ്ടെന്നായിരുന്നു വിഎസ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: