തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പോലീസിനെകുറിച്ചുള്ള ചര്‍ച്ചയ്ക്ക് വിലക്ക്. ആഭ്യന്തര വകുപ്പിനെയും പോലീസിനെയും കുറിച്ച് ചര്‍ച്ച ഉയരുമെന്ന് വന്നതോടെ പ്രസീഡിയം കമ്മറ്റി ഇടപെട്ടാണ് ചര്‍ച്ച തടഞ്ഞത്. മന്ത്രിമാരുടെ വകുപ്പുകള്‍ക്കെതിരെ മാത്രം ചര്‍ച്ച മതിയെന്നും വ്യക്തിപരമായ വിഷയങ്ങളും ആരോപണങ്ങളും ചര്‍ച്ചവേണ്ടെന്നും നിര്‍ദ്ദേശിച്ചു. പോലീസിനെ കുറിച്ച് ചര്‍ച്ചചെയ്യാനായി എത്തിയ കണ്ണൂരുകാര് വെട്ടിലായി.
ഒടുവില്‍ തങ്ങള്‍ക്ക് പോലീസില്‍ നിന്ന് നീതി വേണമെന്നും അതിന് ആഭ്യന്തര വകുപ്പ് ഇടപെടണമെന്നും മാത്രം ആവശ്യപ്പെട്ടു. മറ്റ് ജില്ലക്കാരാകട്ടെ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന അഭ്യന്തര വകുപ്പിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: