വൈക്കോലുമായി വന്ന ലോറിക്ക് തീപിടിച്ചു

Sunday 25 February 2018 2:00 am IST
തലയോലപ്പറമ്പ്: താഴ്ന്ന് കിടന്ന വൈദ്യുതി ലൈനില്‍ നിന്നും വൈക്കോല്‍ കച്ചിയുമായി വന്ന ലോറിയിലേക്ക് തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി.ഇന്നലെ രാത്രി 8 മണിയോടെ വടയാര്‍ മുട്ടുങ്കല്‍ പാലത്തിനു സമീപമാണ് സംഭവം.

 

തലയോലപ്പറമ്പ്: താഴ്ന്ന് കിടന്ന വൈദ്യുതി ലൈനില്‍ നിന്നും വൈക്കോല്‍ കച്ചിയുമായി വന്ന ലോറിയിലേക്ക് തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി.ഇന്നലെ  രാത്രി 8 മണിയോടെ വടയാര്‍ മുട്ടുങ്കല്‍ പാലത്തിനു സമീപമാണ് സംഭവം. 

ചോലങ്കേരില്‍ മാത്യൂവിന്റെ വീട്ടിലേക്ക് വൈക്കോല്‍ കച്ചിയുമായി ലോറി വരുന്നതിനിടെ താഴ്ന്ന് കിടന്ന വൈദ്യുതി  ലൈനില്‍ നിന്നും തീ പടരുകയായിരുന്നു. സമീപത്തുള്ള വീട്ടുകാരാണ് തീ പടരുന്നത് കണ്ടത്. ബഹളം കേട്ട് ഡ്രൈവര്‍ ലോറി നിര്‍ത്തി  നാട്ടുകാര്‍ കത്തിയ വൈക്കോല്‍കെട്ടുകള്‍ താഴെ തള്ളിയിട്ട് തീയണക്കുന്നതിനിടെ കടുത്തുരുത്തിയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ എസ്.കെ. ബിജുമോന്റെ നേതൃത്വത്തിലുള്ള ഫയര്‍ യൂണിറ്റും സ്ഥലത്തെത്തി. മറ്റ് കെട്ടുകളിലേക്ക് തീ പടരാതെ അഗ്‌നിശമന സേന  വെള്ളം ചീറ്റി പൂര്‍ണ്ണമായും അണക്കുകയായിരുന്നു. ഈ ഭാഗത്ത് അപായം ഉണ്ടാകുന്ന വിധത്തില്‍ കാലങ്ങളായി താഴ്ന്ന് കിടക്കുന്ന വൈദ്യുതി ലൈന്‍ മാറ്റണമെന്ന് നിരവധി തവണ അധികൃതരേട് ആവശ്യപ്പെട്ടിട്ടും യാതെരു നടപടിയും ബന്ധപ്പെട്ടവര്‍ സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. 

പ്രദേശവാസികളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ അപായം ഒഴിവായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.