നിയന്ത്രണം വിട്ട ആംബുലന്‍സ് മതിലിലിടിച്ച് മറിഞ്ഞു

Sunday 25 February 2018 2:00 am IST
കടുത്തുരുത്തി: രോഗിയെ ആശുപത്രിയില്‍ എത്തിക്കാനായി വീട്ടിലേക്ക് പോയ ആംബുലന്‍സ് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചുമറിഞ്ഞു. ഡ്രൈവര്‍ കടുത്തുരുത്തി ചാലില്‍ ഷൈജോ (38) സാരമായ പരിക്കുകളോടെ രക്ഷപെട്ടു

 

കടുത്തുരുത്തി: രോഗിയെ ആശുപത്രിയില്‍ എത്തിക്കാനായി വീട്ടിലേക്ക് പോയ ആംബുലന്‍സ് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചുമറിഞ്ഞു. ഡ്രൈവര്‍ കടുത്തുരുത്തി ചാലില്‍ ഷൈജോ (38) സാരമായ പരിക്കുകളോടെ രക്ഷപെട്ടു. കടുത്തുരുത്തി-ഞീഴൂര്‍ റൂട്ടില്‍ മഠത്തിപ്പറമ്പ് ജങ്ഷനില്‍ ഇന്നലെ രാവിലെ ഒമ്പതിനാണ് സംഭവം. കടുത്തുരുത്തി സഹകരണ ആശുപത്രിയിലെ ആംബുലന്‍സ് ഞീഴൂരിലേക്ക് പോകുമ്പോഴാണ് അപകടം. തിരുവാമ്പാടി ഭാഗത്തുനിന്നും മഠത്തിപ്പറമ്പ് ജങ്ഷനിലേക്ക് വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ ആംബുലന്‍സ് വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട് സമീപത്തുള്ള കുരിശുപള്ളിയുടെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. സംഭവസമയം റോഡരുകില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍അപകടം ഒഴിവായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.