കൊല്ലം: മനുഷ്യത്വം നഷ്ടമായിപ്പോയ ഈ കേരളത്തില്‍ എന്തിന് ജീവിക്കണമെന്ന് തോന്നിപ്പോകുകയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്. തപസ്യ സംസ്ഥാന വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരസ്പരം ബഹുമാനിക്കാന്‍ അറിയാത്തവരുടെ നാടായി കേരളം മാറി. വനവാസി യുവാവായ മധുവിന്റെ ദാരുണമരണത്തിന്റെ പാപഭാരവും വഹിച്ചുകൊണ്ട് കേരളത്തില്‍ ജീവിച്ചിരിക്കാന്‍ തോന്നുന്നില്ല. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളില്‍പെട്ട ഒരു വനവാസി യുവാവിനെ വളരെ നിഷ്ഠൂരമായാണ് തല്ലിക്കൊന്നത്. മനുഷ്യത്വമില്ലാത്ത കാലത്തേക്ക് എത്ര വേഗമാണ് കേരളം എത്തപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: