സിറിയയിലെ വെടി നിർത്തലിന് അംഗീകാരം

Sunday 25 February 2018 8:08 am IST
"undefined"

ഡമാസ്കസ്: സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് യുഎന്‍ രക്ഷാ സമിതിയുടെ അംഗീകാരം. അവശ്യസാധനങ്ങളും മരുന്നുകളും എത്തിക്കുന്നതിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയത്തിന്മേല്‍ വ്യാഴാഴ്ച്ച നടന്ന വോട്ടെടുപ്പ് പലതവണ തടസപ്പെട്ടിരുന്നു.

വിമതകേന്ദ്രമായ കിഴക്കന്‍ ഗൂട്ടായില്‍ സിറിയന്‍ സേന തുടരുന്ന കനത്ത വ്യോമാക്രമണത്തില്‍ 500ലധികം പേരാണ് കൊല്ലപ്പെട്ടത്. നാലുപാടും സിറിയന്‍ സേന വളഞ്ഞിരിക്കുന്നതിനാല്‍ ഗൂട്ടായിലെ നാലു ലക്ഷം വരുന്ന ജനങ്ങള്‍ക്കു പുറത്തേക്കു രക്ഷപ്പെടാനാകുന്നില്ല. പരിക്കേറ്റവരെ പുറത്തെത്തിക്കാനും മറ്റു സഹായപ്രവര്‍ത്തനങ്ങള്‍ നടത്താനും ലക്ഷ്യമിട്ടാണ് ഒരു മാസത്തെ വെടിനിര്‍ത്തല്‍ അംഗീകരിച്ചത്.

പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെതിരേ പോരാടുന്ന വിമതരുടെ അവസാന ശക്തികേന്ദ്രമായ ഗൂട്ടായില്‍ അസാദിനെ പിന്തുണയ്ക്കുന്ന റഷ്യയും ആക്രമണത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തങ്ങള്‍ക്കു ബോംബിംഗില്‍ പങ്കില്ലെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.