ഷുഹൈബ് വധക്കേസില്‍ പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തി

Sunday 25 February 2018 8:53 am IST
"undefined"

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ കൊലയാളികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി. പാപ്പിനിശ്ശേരി സ്വദേശി യു പ്രശോഭിന്റെ താണ് വാഹനം. കഴിഞ്ഞ ദിവസം പിടിയിലായ അഖിലാണ് വാഹനം ഉപയോഗിച്ചതെന്ന് വ്യക്തമായി. 

ഒരു സുഹൃത്ത് വഴിയാണ് അഖില്‍ വാഹനം വാടകക്കെടുത്തത്. പന്ത്രണ്ടാം തീയതി ശുഹൈബിന്റെ കൊലപാതകത്തിന് ശേഷം 14നാണ് വെളുത്ത വാഗണര്‍ കാര്‍ തിരികെ നല്‍കിയത്. കൂടുതല്‍ വാഹനങ്ങള്‍ക്കും ആയുധങ്ങള്‍ക്കും വേണ്ടി തെരച്ചില്‍ തുടരുകയാണ്.

വാഗണ്‍ആര്‍ കാറിലെത്തിയ പ്രതികളാണ് ബോംബെറിഞ്ഞശേഷം ശുഹൈബിനെ തട്ടുകടയില്‍ കയറി വെട്ടിവീഴ്ത്തിയതെന്ന് ശുഹൈബിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വ്യക്തമാക്കിയിരുന്നു. നമ്ബര്‍ പ്ലേറ്റ് മറച്ച്‌ 'ഫോര്‍ രജിസ്ട്രേഷന്‍' ബോര്‍ഡ് വച്ചായിരുന്നു കാറില്‍ പ്രതികള്‍ എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.