ശ്രീദേവിയുടെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Sunday 25 February 2018 9:45 am IST
"undefined"

ന്യൂദല്‍ഹി: പ്രശസ്ത ബോളിവുഡ് താരം ശ്രീദേവിയുടെ മരണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. 'വിസ്മരിക്കാനാവാത്ത വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ താരമാണ് ശ്രീദേവി. അവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു-' പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. 

യുഎഇയിലെ റാസല്‍ഖൈമയില്‍ വച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 യോടെ ആയിരുന്നു ശ്രീദേവിയുടെ മരണം. ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും. മൃതദേഹം ദുബൈയില്‍ നിന്നും ഇന്ന് പ്രത്യേക വിമാനത്തിലാണ് മുംബൈയില്‍ എത്തിക്കുന്നത്. 

ബാന്ദ്രയിലും അന്ധേരിയിലും ഇവര്‍ക്ക് വീടുകളുണ്ട്. ഇവിടെ ഒരു സ്ഥലത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ ഇരു സ്ഥലങ്ങളിലേക്കും ആരാധകരുടെ പ്രവാഹമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.