ശ്രീ​ദേ​വി​യു​ടെ ആ​ക​സ്മി​ക വേ​ര്‍​പാ​ട് ദുഃഖകരം; മുഖ്യമന്ത്രി

Sunday 25 February 2018 10:56 am IST
"undefined"

തി​രു​വ​ന​ന്ത​പു​രം: ന​ടി ശ്രീ​ദേ​വി​യു​ടെ മ​ര​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​നു​ശോചനം രേഖപ്പെടുത്തി. ശ്രീ​ദേ​വി​യു​ടെ ആ​ക​സ്മി​ക വേ​ര്‍​പാ​ട് വ്യ​സ​ന​ക​ര​മാ​ണെ​ന്നും ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര ലോ​ക​ത്തി​ന് വലിയ ന​ഷ്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ല്‍ എ​ഴു​തി​യ കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

അ​ഞ്ചു ദ​ശാ​ബ്ദം ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ന്ന ശ്രീ​ദേ​വി​യു​ടെ ആ​ക​സ്മി​ക വേ​ര്‍​പാ​ട് വ്യ​സ​ന​ക​ര​മാ​ണ്. ബാ​ല​താ​ര​മാ​യി മ​ല​യാ​ളി​ക്ക് മു​ന്നി​ലെ​ത്തി​യ ശ്രീ​ദേ​വി ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​ര്‍​ക്ക് എ​ക്കാ​ല​ത്തും ഹൃ​ദ​യ​ത്തി​ല്‍ സൂ​ക്ഷി​ക്കാ​നു​ള്ള അ​ഭി​ന​യ മു​ഹൂ​ര്‍​ത്ത​ങ്ങ​ള്‍ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ല്‍ അ​നേ​കം അ​ന​ശ്വ​ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ശ്രീ​ദേ​വി​യു​ടെ അ​കാ​ല നി​ര്യാ​ണം ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര ലോ​ക​ത്തി​ന് അ​പ​രി​ഹാ​ര്യ ന​ഷ്ട​മാ​ണ്- മു​ഖ്യ​മ​ന്ത്രി കു​റി​ച്ചു. 

ശനിയാഴ്ച്ച രാത്രി ഹൃദയാഘാതത്തെതുടര്‍ന്ന് ദുബായില്‍ വെച്ചാണ് ശ്രീദേവി അന്തരിച്ചത്. മരണസമയത്ത് ഭര്‍ത്താവും മകളും  ഒപ്പമുണ്ടായിരുന്നു.  ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണവിവരം സ്ഥിരീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.