ശ്രീദേവിയുടെ വിയോഗത്തിൽ ഏറെ ദു:ഖിച്ച് കമലും രജനിയും

Sunday 25 February 2018 11:32 am IST
"undefined"

ചെന്നൈ: നടി ശ്രീദേവിയുടെ മരണത്തിൽ രാജ്യത്തെ ആരാധകർക്കൊപ്പം തന്നെ ഞെട്ടലോടെയാണ് സിനിമാ പ്രവർത്തകരും. ബോളിവുഡിലും ദക്ഷിണേന്ത്യൻ സിനിമകളിലും ഒരു പോലെ തിളങ്ങി നിന്ന ശ്രീദേവിക്ക് ഒട്ടനേകം സുഹൃത്തുക്കളുമുണ്ടായിരുന്നു. തമിഴ് സിനിമയിലൂടെ അഭിനയം ആരംഭിച്ച അവരുടെ രണ്ട് ആത്മസുഹൃത്തുക്കളായിരുന്നു രജനീകാന്തും കമൽഹാസനും. ശ്രീദേവിയുടെ മരണത്തിൻ്റെ ഞെട്ടലിലാണ് ഇപ്പോൾ ഇരുവരും. നടിയുടെ മരണത്തിൽ ഇരുവരും തങ്ങളുടെ അനുശോചനം രേഖപ്പെടുത്തി.

'ശ്രീദേവിയുടെ മരണത്തിൻ്റെ ഞെട്ടലിലും അസ്വസ്ഥതയിലുമാണ്, തനിക്ക് നല്ലൊരു സുഹൃത്തിനെയാണ് നഷ്ട്പ്പെട്ടിരിക്കുന്നത്, സിനിമാ ലോകത്തിന് ഒരു ഇതിഹാസത്തെയും. എൻ്റെ ഹൃദയം ഇപ്പോൾ ശ്രീദേവിയുടെ കുടുംബത്തിനൊപ്പമാണ്'-രജനികാന്ത് ട്വിറ്ററിൽ പറഞ്ഞു.

 

നടൻ കമൽഹാസനും ശ്രീദേവിയുടെ നിര്യാണത്തിൽ ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തി. 'ശ്രീദേവിയുടെ കൗമാരം മുതൽ ഒരു സമർത്ഥയായ സ്ത്രീത്വത്തിലേക്കുള്ള വളർച്ച കാണാൻ സാധിച്ചു. അർഹിച്ച അംഗീകാരമാണ് അവർക്ക് ലഭിച്ചത്. ശ്രീദേവിയുമായി ചിലവഴിച്ച ഒരുപാട് സന്തോഷമുഹൂർത്തങ്ങളുണ്ട്, അവസാനമായി അവരെ കണ്ടുമുട്ടിയതും, സിനിമയായ സാദ്മയിലെ താരട്ട് പാട്ട് തന്നെ വേട്ടയാടും'- കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.  

വ്യഖ്യാത സിനിമാ സംവിധായകൻ കെ ബാലചന്ദറിൻ്റെ 'മൂണ്ട്രു മുടിച്ചു' എന്ന സിനിമയിൽ പതിമൂന്നാം വയസിലാണ് ശ്രീദേവി രജനി-കമൽ എന്നിവർക്കൊപ്പം അഭിനയിച്ചത്. രജനിക്കൊപ്പം നിരവധി ഹിറ്റുകൾ സമ്മാനിച്ച ശ്രീദേവി കമലിനൊപ്പം 30 ചിത്രങ്ങളിൽ അഭിനയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.