വിവാഹചടങ്ങിനിടെ നെഞ്ചുവേദന, ആശുപത്രിയിലെത്തും മുന്‍പേ മരണം

Sunday 25 February 2018 11:30 am IST

ദുബായ്: ബോളിവുഡ് നടനും തന്റെ ബന്ധുവുമായ മര്‍വയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ഭര്‍ത്താവ് ബോണി കപൂറിനും ഇളയമകള്‍ ഖുഷിക്കുമൊപ്പം വ്യാഴാഴ്ച്ചയാണ് ശ്രീദേവി യുഎഇയിലെത്തിയത്. ബോണി കപൂറിന്റെ സഹോദരിയുടെ മകനാണ് മോഹിത് മര്‍വ.  ആദ്യചിത്രമായ ധടകിന്റെ ചിത്രീകരണതിരക്കിലായതിനാല്‍ മൂത്തമകള്‍ ജാന്‍വി കപൂര്‍ വിവാഹചടങ്ങുകള്‍ക്ക് എത്തിയിരുന്നില്ല.

സല്‍ക്കാരചടങ്ങുകള്‍ നടക്കുന്ന റാസ് അല്‍ ഖൈമയിലെ വാള്‍ഡ്രോഫ് അസ്റ്റോരിയ ഹോട്ടലില്‍  നിന്ന്  ദുബായിലെ താമസസ്ഥലത്തേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ ആണ് ശ്രീദേവിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ വാള്‍ഡ്രോഫ് അസ്റ്റോരിയ ഹോട്ടലിന് തൊട്ടടുത്തുള്ള ഷെയ്ഖ് ഖലീഫ ആശുപത്രിയിലേക്ക് അവരെ എത്തിച്ചുവെങ്കിലും അതിനോടകം മരണം സംഭവിച്ചു. രാത്രി പതിനൊന്നരയോടെ ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ ആണ് ശ്രീദേവിയുടെ മരണം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കുന്നത്. 

ഷെയ്ഖ് ഖലീഫ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന നടിയുടെ മൃതദേഹം ഉച്ചയോടെ എബാം പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. സന്ദര്‍ശകവിസയിലാണ് ശ്രീദേവി ദുബായിലെത്തിയത് എന്നതിനാല്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ചില നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. മുംബൈ അന്ധേരിയിലെ ഫല്‍റ്റിലേക്ക് ശ്രീദേവി അവസാനമായി എത്തുന്നതും കാത്തിരിക്കുകയാണ് അവരുടെ ആരാധകരും സുഹൃത്തുകളുമിപ്പോള്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.