നെതന്യാഹുവിനെതിരെ പ്രക്ഷോഭം കനക്കുന്നു; രാജി വച്ച് പുറത്ത് പോകു

Sunday 25 February 2018 12:35 pm IST
"undefined"

ടെൽഅവീവ്: അഴിമതി ആരോപണത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രക്ഷോഭം കനക്കുന്നു. അഴിമതി ആരോപണം നേരിടുന്ന നെതന്യാഹു പദവി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സെൻട്രൽ ടെൽ അവീവിൽ 1,500ഓളം പേരാണ് സമരത്തിനെത്തിയത്. 'നെതന്യാഹുവിന് വീട്ടിലേക്ക് മടങ്ങാം' എന്ന മുദ്രാവാക്യമാണ് പ്രക്ഷോഭർ മുഴക്കിയത്.

നെതന്യാഹു നിങ്ങൾ നിങ്ങൾ നിയമത്തിന് മുകളിലല്ല, ഇസ്രായേൽ വിജയിക്കട്ടെ, രാജ്യത്തു നിന്നും നെതന്യാഹുവിനെ മാറ്റി നിർത്തു, അഴിമതിക്കാരനായ പ്രധാനമന്ത്രിയാണ് രാജ്യത്തുള്ളത്- സമരക്കാർ പറഞ്ഞു. 

നെതന്യാഹുവും ഭാര്യ സാറയും ഹോളിവുഡ് നിർമ്മാതാവ് ആർനോൺ മിൽകാൻ, ഓസ്ട്രേലിയൻ കോടീശ്വരൻ  എന്നിവരിൽ നിന്നും ആയിരക്കനക്കിന് ഡോളറിൻ്റെ സമ്മാനങ്ങൾ വാങ്ങിയെന്നും തനിക്ക് അനുകൂലമായ വാർത്തകൾ വരുന്നതിന് ആർനോൺ മോസസ് പത്രത്തിൻ്റെ ഉടമയുമായി അനധികൃത ഇടപാടുകൾ നടത്തിയെന്നുമാണ് ആരോപണം. 

നെതന്യാഹുവിനെതിരെയുള്ള ആരോപണങ്ങളിൽ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അന്വേഷണം ആരംഭിക്കുന്നതിന് വേണ്ടി അറ്റോർണി ജനറലിനു മുൻപാകെ സമർപ്പിച്ചിരിക്കുകയാണ്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നെതന്യാഹു പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.