വനവാസി വിഷയങ്ങളുന്നയിച്ച് ബിജെപി പ്രക്ഷോഭത്തിലേക്ക്

Sunday 25 February 2018 2:07 pm IST

കോഴിക്കോട്: വനവാസികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് മന്ത്രി എ കെ ബാലന്‍ രാജി വയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വനവാസി ക്ഷേമത്തിനായുള്ള കേന്ദ്ര സംസ്ഥാന ഫണ്ട് വിനിയോഗം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രമിറക്കണമെന്നും കുമ്മനം ആവശ്യപ്പെട്ട്.

വനവാസി ക്ഷേമത്തിനായി കോടികള്‍ ചെലവഴിച്ച് പദ്ധതികള്‍ നടപ്പിലാക്കിയെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ വാദം. എന്നാല്‍ അവയെല്ലാം ദയനീയമായി പരാജയപ്പെട്ടു എന്നതാണ് മധുവിന്റെ മരണമടക്കമുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ആയതിനാല്‍ കേന്ദ്ര സംസ്ഥാന ഫണ്ട് വിനിയോഗം സംബന്ധിച്ച് ധവളപത്രമിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. 

അതേസമയം വിവിധ വനവാസി വിഷയങ്ങളുന്നയിച്ച് ബിജെപി പ്രക്ഷോഭമാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അട്ടപ്പാടിയില്‍ കഴിഞ്ഞ 35 വര്‍ഷത്തിനിടെ 63 വനവാസികള്‍ ദുരൂഹമായി കൊല്ലപ്പെട്ടിട്ടും കേസുകളില്‍ തുമ്പുണ്ടാക്കാന്‍ പോലും പോലീസിന് സാധിച്ചിട്ടില്ലായെന്ന് അദ്ദേഹം ആരോപിച്ചു . പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ എന്‍ഡിഎ യോഗം നാളെ തിരുവനന്തപുരത്ത് ചേരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.