ആഡംബരം, വേഗത; ഫാൻ്റത്തിൻ്റെ പുത്തൻ മോഡൽ അവതരിപ്പിച്ചു

Sunday 25 February 2018 2:36 pm IST
"undefined"

ന്യൂദൽഹി: റോൾസ് റോയ്സ് കാറുകൾക്ക് ആരാധകർ ഏറെയാണ്. റോൾസ് റോയ്സ് എന്ന ബ്രാൻഡിൻ്റെ മേന്മയും സുഖസൗകര്യങ്ങളും വാഹപ്രേമികളെ ഈ ലക്ഷ്വറി വാഹനത്തിലേക്ക് കൂടുതൽ ആകർഷിപ്പിക്കുന്നു എന്നതാണ് വാസ്തവം. റോൾസ് കാറുകളിൽ ഏറ്റവും പ്രശസ്തമായത് അവരുടെ 'ഫാൻ്റം' മോഡലാണ്. ആഡംബരത്തിൻ്റെ അങ്ങേയറ്റം കാണാനാകുന്ന ഈ കാറിൻ്റെ എട്ടാമത്തെ ജെനറേഷൻ ചെന്നൈയിൽ അവതരിപ്പിച്ചു. 

6.75 ലിറ്ററിൻ്റെ ടർബോ ചാർജ് V12 എഞ്ചിനാണ് വാഹനത്തിനുള്ളത്. 563 HPയും 900Nm ടോർക്കും ഈ കൂറ്റൻ എഞ്ചിൻ നൽകുന്നു.  5.4 സെക്കൻ്റിൽ വാഹനത്തിന് 100 കിലോമീറ്റർ വേഗത്തിൽ എത്താനാകുമെന്നത് എഞ്ചിൻ്റെ കരുത്തിനെ എടുത്ത് കാണിക്കുന്നു. പുതിയ ഫാൻ്റം സീരീസ് മുൻപത്തേക്കാൾ 30 ശതമാനം കൂടുതൽ വെളിച്ചം നൽകുന്നുണ്ട്. പുത്തൻ ലേസർ ടെക്നോളജി 600 മീറ്റർ അകലത്തിൽ വരെ വെളിച്ചം നൽകുന്നു.

ഫാൻ്റത്തിൻ്റെ സ്റ്റാൻഡേർഡ് മോഡലിന് 9.50 കോടിയും ഫാൻ്റം എക്സ്റ്റൻഡഡ് വീൽബേസ് മോഡലിന് 11.35 കോടി രൂപയുമാണ് വില.  ചെന്നൈയിലും ഹൈദരാബാദിലുമാണ് റോൾസ് റോയ്സിൻ്റെ ഔട്ട്ലെറ്റുകൾ കമ്പനി ദക്ഷിണേന്ത്യയിൽ തുടങ്ങിയിരിക്കുന്നത്. ദക്ഷിനേന്ത്യയിൽ ആകെ അഞ്ച് ഔട്ട്‌ലെറ്റുകളാണ് കമ്പനിക്കുള്ളത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.