ശ്രീദേവിയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി ഗള്‍ഫ് മാധ്യമങ്ങള്‍

Sunday 25 February 2018 4:09 pm IST

ദുബായ്: നടി ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമല്ലെന്ന് ഗള്‍ഫ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. ദുബായ് ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ വീണതാണ് ശ്രീദേവിയുടെ മരണകാരണമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.കുളിമുറിയില്‍ കുഴഞ്ഞുവീണ ശ്രീദേവിയെ ഉടന്‍ ദുബായ് റാഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മരണം സംബന്ധിച്ച് ബര്‍ ദുബായ് പൊലീസ് കേസ് രജിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. മൃതദേഹം ഇപ്പോള്‍ അല്‍ ഖ്വാസെയ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, ശ്രീദേവിക്ക് ഇതുവരെ ഹൃദയസംബന്ധമായ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ രംഗത്തുവന്നു.

ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹസത്കാരത്തില്‍ പങ്കെടുക്കാന്‍ ദൂബായിയില്‍ എത്തിയതായിരുന്നു ശ്രീദേവി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.