ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബഡ്ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പോലീസുകാരന് വീരമൃത്യു. ബഡ്ഗാമിലെ പോലീസ് പോസ്റ്റിനു നേരെ ഞായറാഴ്ചയാണ് ആക്രമണം ഉണ്ടായത്. പോലീസ് കോണ്‍സ്റ്റബിള്‍ കുല്‍ദാര്‍ സിംഗാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുല്‍ദാര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ആക്രമണത്തിനുശേഷം ഭീകരര്‍ കുല്‍ദാര്‍ സിംഗിന്റെ ആയുധങ്ങളുമായി രക്ഷപ്പെട്ടുവെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: