കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല കേരള കോണ്‍ഗ്രസ്: കോടിയേരി

Sunday 25 February 2018 5:56 pm IST
കോണ്‍ഗ്രസിനോടുള്ള നയമല്ല കേരള കോണ്‍ഗ്രസിനോടുള്ളതെന്നും കോണ്‍ഗ്രസുമായി കൂട്ടുകെട്ട് അസാധ്യമാണ്. ആ മുന്നണിയുമായി രാഷ്ട്രീയപരമായി യോജിപ്പില്ല. യുഡിഎഫിനെ ശിഥിലമാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണിക്കു കേരളത്തില്‍ പ്രസക്തിയില്ലെന്നും കോടിയേരി വ്യക്തമാക്കി.

തൃശൂര്‍: കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം സംസ്ഥാന സമ്മേളനത്തിനിടെ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 

കോണ്‍ഗ്രസിനോടുള്ള നയമല്ല കേരള കോണ്‍ഗ്രസിനോടുള്ളതെന്നും കോണ്‍ഗ്രസുമായി കൂട്ടുകെട്ട് അസാധ്യമാണ്. ആ മുന്നണിയുമായി രാഷ്ട്രീയപരമായി യോജിപ്പില്ല. യുഡിഎഫിനെ ശിഥിലമാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണിക്കു കേരളത്തില്‍ പ്രസക്തിയില്ലെന്നും കോടിയേരി വ്യക്തമാക്കി.

സിപിഐ നിഴല്‍യുദ്ധം നടത്തുകയാണ്. തര്‍ക്കങ്ങളുണ്ടെങ്കില്‍ നേരിട്ടു പറയുകയാണ് വേണ്ടത്. മാണി എല്‍ഡിഎഫിലേക്കു വരുമെന്നു പറഞ്ഞിട്ടില്ല. ചര്‍ച്ചയുടെ പ്രസക്തി അദ്ദേഹം താത്പര്യമറിയിച്ചാല്‍ മാത്രമാണെന്നും കോടിയേരി പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ നേതൃതലത്തിലെ ആലോചനയുടെ ഫലമല്ല. പ്രാദേശികമായ വികാര പ്രകടനങ്ങളാണ് ഇത്തരം അക്രമങ്ങളിലേക്കു നയിക്കുന്നത്. വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് അക്രമങ്ങള്‍കൊണ്ടല്ല. പുതിയ സാഹചര്യത്തില്‍ അക്രമങ്ങള്‍കൊണ്ട് പാര്‍ട്ടിക്കാണു നഷ്ടം. ഇത് അണികളെ ബോധ്യപ്പെടുത്തുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.