മുഹമ്മ: ‘എല്ലാം സ്മാര്‍ട്ടാക്കും എന്ന് പറയുന്ന സര്‍ക്കാരെ ഞങ്ങളുടെ എക്സല്‍ ഗ്ലാസ്സസ് എന്നാണ് ഒന്ന് സ്റ്റാര്‍ട്ടാക്കുന്നത്’. ജില്ലയിലെ പ്രമുഖ വ്യവസായശാലയായ പാതിരപ്പള്ളി എക്സല്‍ ഗ്ലാസ്സസ് അടച്ചുപൂട്ടിയിട്ട് ആറ് വര്‍ഷമായെന്ന് ആരോപിച്ച് തൊഴിലാളികള്‍ സംഘടിപ്പിച്ച പ്രതിഷേധജ്വാല റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യമാണ.്
ചൂടിനെ വകവയ്ക്കാതെ തങ്ങളുടെ ജീവിത പ്രതീക്ഷയായ പണിശാലയിലെ സൈറന്‍ വീണ്ടും മുഴങ്ങി കേള്‍ക്കാന്‍ കൊതിച്ചെത്തിയവരെ തീവെയിലിനും തളര്‍ത്താനായില്ല. ആയിരത്തോളം വരുന്ന തൊഴിലാളികള്‍ പണിയെടുത്തിരുന്ന വ്യവസായശാല അന്യായമായി അടച്ചുപൂട്ടിയ സോമാനിയ മാനേജ്മെന്റിനെതിരെ നിയമനടപടി സ്വീകരിക്കുക.
കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നിവയാണ് തൊഴിലാളികളുടെ ആവശ്യം. സമരത്തില്‍ ട്രേഡ് യൂണിയനുകളുടെ നേതൃത്വം പങ്കെടുക്കുന്നില്ല എന്നതും ശ്രദ്ധ്യേയമാണ്. നവമാധ്യമങ്ങളിലൂടെ ഇവരുടെ സമരത്തിന് പിന്തുണ ഏറിവരുകയാണ്. എക്സല്‍ ഗ്ലാസ്സസ് തൊഴിലാളി കൂട്ടായ്മയാണ് സമരം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: