വെള്ളാപ്പള്ളി കോളേജില്‍ തൊഴില്‍ മേള മാര്‍ച്ച് 3ന്

Monday 26 February 2018 1:42 am IST


ആലപ്പുഴ: കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനീയറിങില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി  തൊഴില്‍ മേള മാര്‍ച്ച് മൂന്നിന് നടക്കുമെന്ന് കോളജ് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
  രാവിലെ 8.30 മുതല്‍ 4.30 വരെ നടക്കുന്ന മേളയില്‍ 29 കമ്പനികളാണ് പങ്കെടുക്കുന്നത്. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് ബിരുദ ധാരികള്‍ക്കും മേളയില്‍ പങ്കെടുക്കാം. എന്‍ജിനീയറിങ് കോളജുകളില്‍ നിന്നും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്ട്രേഷന്‍ ഫീസ്, കോളജ് പ്ലേസ്മെന്റ് ഡയറക്ടര്‍ വഴി 28 മുതല്‍ സമര്‍പ്പിക്കാം. മറ്റ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ നടത്താം.
  മുന്‍വര്‍ഷം കേന്ദ്ര തൊഴില്‍മന്ത്രാലയത്തിന്റെ സഹകരണത്തോടെ കോളജില്‍ നടത്തിയ മെഗാ ജോബ് ഫെയറില്‍ 20,000 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നാലായിരം പേര്‍ക്ക് തൊഴില്‍ ലഭിച്ചതായും കോളജ് അധികൃതര്‍ അറിയിച്ചു. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ്െിരലുഹമരലാലി േ@ഴാമശഹ.രീാ എന്ന മെയില്‍ ഐഡിയിലോ 9446573779 എന്ന നമ്പരിലോ ബന്ധപ്പെടാമെന്ന് കോളജ് അസി. സെക്രട്ടറി സദാശിവന്‍ വിവിധ വകുപ്പ് മേധാവികളായ രാഹുല്‍ വാമനന്‍, സുമ, ടാനിയ മേരി ബോബന്‍, രാഹുല്‍ പി. ജോബ് എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.