കണ്‍സ്യൂമര്‍ ഫെസ്റ്റ്: മത്സര വിജയികള്‍

Monday 26 February 2018 1:51 am IST


ആലപ്പുഴ: സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കണ്‍സ്യൂമര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. അമ്പലപ്പുഴ താലൂക്കില്‍പെട്ട എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു ചിത്രരചന, കാര്‍ട്ടൂണ്‍, ഉപന്യാസ മത്സരങ്ങള്‍ നടത്തി. വിജയികള്‍: ഉപന്യാസം എച്ച്എസ് ആര്‍.അഞ്ജന ലക്ഷ്മി, നന്ദന ആര്‍.നായര്‍ (ഇരുവരും സെന്റ് ആന്റണീസ് ജിഎച്ച്എസ്).
എച്ച്എസ്എസ്‌സഹല ഷാജഹാന്‍ (ഗവ.ജിഎച്ച്എസ്എസ്). പെയിന്റിങ് എല്‍പിശ്രീലക്ഷ്മി ജയറാം (എസ്ഡിവി ഇംഗ്ലിഷ് മീഡിയം), എസ്.സഹന (സിഎംഎസ് എല്‍പിഎസ്). യുപിഎസ്.പാര്‍വതി (കാര്‍മല്‍ അക്കാദമി), ഐന മോനിച്ചന്‍ (ലിയോ തേര്‍ട്ടീന്ത് കാളാത്ത്). എച്ച്എസ്ആദിത്യാരാജന്‍ (കാര്‍മല്‍ അക്കാദമി), നസ്ലിന്‍ സലിം (ലിയോ തേര്‍ട്ടീന്ത് കാളാത്ത്).
കാര്‍ട്ടൂണ്‍ എച്ച്എസ്എസ്-സാന്ദ്രാ സിബി (ഗവ.ജിഎച്ച്എസ്എസ്). എച്ച്എസ്-ആദിത്യാരാജന്‍ (കാര്‍മല്‍ അക്കാദമി), എ.ജിഷ്ണു (സെന്റ് മേരീസ് റസിഡന്‍ഷ്യല്‍, പൂന്തോപ്പ്). യുപിമുഹമ്മദ് ഹയാസ് (മുഹമ്മദന്‍സ് എച്ച്എസ്), ലിയാ മേരി ആന്റണി (സെന്റ് ജോസഫ്‌സ് എച്ച്എസ്എസ്). എല്‍പി-എസ്.സഹന (സിഎംഎസ് എല്‍പിഎസ്). വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി. ജില്ലാ സപ്ലൈ ഓഫിസര്‍ എ.ഹരിപ്രസാദ് ഉദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് സപ്ലൈ ഓഫിസര്‍ ബി. സുലീനാദേവി അദ്ധ്യക്ഷനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.