അമ്പലപ്പുഴ: വ്യാസമഹാസഭയുടെ നേതൃത്വത്തില്‍ നടന്ന വേദാദ്ധ്യാപക പഠന സംഗമത്തിന് ധീവരസഭ അമ്പലപ്പുഴ താലൂക് സെക്രട്ടറി എ.കെ.രത്നാകരന് ഭദ്രദീപ പ്രകാശനം നടത്തി. വ്യാസമഹാസഭ ജില്ലാ പ്രസിഡന്റ് ജി. പരമേശ്വരന് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ. ഡി. രാമകൃഷ്ണന്, ജനറല്‍ സെക്രട്ടറി സജീവന് ശാന്തി, വി.സി. റാംമോഹന്, എന്‍.കെ. സദാനന്ദന്, സി.ആനന്ദന്, രഖിന് ചന്ദ്രന്,സി.വി .ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ ക്ലസുകള്‍ നയിച്ചു. ജില്ലാ സെക്രട്ടറി സി.രാജു സ്വാഗതവും ട്രഷറര്‍ സുഷമ രഘു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: