മധുവായി കുമ്മനം; വനവാസികള്‍ക്കായി വന്‍ പ്രചാരണ പോസ്റ്റര്‍

Saturday 24 February 2018 2:02 am IST
രാഷ്ട്രീയമല്ല, ഈ വിഷയത്തില്‍ ജനശ്രദ്ധ ക്ഷണിക്കാനാണ് ഈ പോസ്റ്ററെന്ന് കുമ്മനം പറഞ്ഞു. ഇരു മുന്നണികള്‍ സംസ്ഥാനത്തെ വനവാസികള്‍ക്കു വേണ്ടി എന്തുചെയ്തുവെന്ന് സമൂഹം ചര്‍ച്ച ചെയ്യട്ടെ. കേരളത്തില്‍ ഭരണവര്‍ഗ്ഗം മാറിമാറി കാലങ്ങളായി മൂടിവെക്കുന്ന സത്യങ്ങള്‍ പുറത്തുവരട്ടെ, കുമ്മനം പറഞ്ഞു.

 

കൊച്ചി: അട്ടപ്പാടിയില്‍ മര്‍ദ്ദനമേറ്റ് വനവാസി മധു മരിച്ച സംഭവത്തില്‍ പിന്തുണയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മധുവായി സ്വയം കുമ്മനം മാറിയത് പ്രതീകാത്മകമായി. 'ഐ സപ്പോര്‍ട്ട് ആദിവാസീസ്' എന്ന ടാഗില്‍ ട്വിറ്ററില്‍ കുമ്മനം പോസ്റ്റ് ചെയ്ത് ഫോട്ടോയും വന്‍തോതില്‍ പ്രചാരണം നേടുകയാണ്. 

അട്ടപ്പാടിയിലെ മരച്ചുവട്ടില്‍, ലുങ്കികൊണ്ട് കൈകള്‍ കെട്ടി മധുവിനെ കൊലയാളികള്‍ നിര്‍ത്തിയതുപോലെ കുമ്മനം നില്‍ക്കുന്നതാണ് ചിത്രം. 'അട്ടപ്പാടി ഗ്രാമത്തിലേക്കുള്ള വഴിയില്‍. ദയവായി ഇൗ പ്രതിജ്ഞയെ പിന്തുണച്ച് പങ്കാളിയാകുക: ഐ സപ്പോര്‍ട്ട് ആദിവാസീസ് ' എന്നാണ് ട്വിറ്ററിലെ കുറിപ്പ്. 

ഒരുപക്ഷേ മധുവിന്റെ കൊലപാതകം ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ നടത്തിയ ഇതുവരെ പലര്‍ വിവിധ തലത്തില്‍ നടത്തിയ പ്രചാരണ പരിപാടിയില്‍ മികച്ചതും ഫലവത്തുമാകും ഈ പ്രചാരരണം. രാഷ്ട്രീയമല്ല, ഈ വിഷയത്തില്‍ ജനശ്രദ്ധ ക്ഷണിക്കാനാണ് ഈ പോസ്റ്ററെന്ന് കുമ്മനം പറഞ്ഞു. ഇരു മുന്നണികള്‍ സംസ്ഥാനത്തെ വനവാസികള്‍ക്കു വേണ്ടി എന്തുചെയ്തുവെന്ന് സമൂഹം ചര്‍ച്ച ചെയ്യട്ടെ. കേരളത്തില്‍ ഭരണവര്‍ഗ്ഗം മാറിമാറി കാലങ്ങളായി മൂടിവെക്കുന്ന സത്യങ്ങള്‍ പുറത്തുവരട്ടെ, കുമ്മനം പറഞ്ഞു.

 കേരളത്തിലെ പിന്നാക്ക പ്രദേശങ്ങള്‍ സോമാലിയയ്ക്ക് സമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ആക്ഷേപിച്ചവര്‍ സമാധാനം പറയേണ്ടിവരുന്ന വന്‍ പ്രചാരണത്തിനും ചര്‍ച്ചയ്ക്കും വഴി തെളിയിക്കുന്നതാവും ഈ പോസ്റ്ററെന്ന് വിലയിരുത്തപ്പെടുന്നു.

അതിനിടെ രാഷ്ട്രീയ എതിരാളികള്‍ കുമ്മനത്തിന്റെ കൈയില്‍ ചുവന്ന തുണികൊണ്ട് കെട്ടിയ ചിത്രം കൃത്രിമമായി നിര്‍മ്മിച്ച് പ്രചാരണം നടത്തുന്നുണ്ട്. ഇതിനെതിരേ പരാതി നല്‍കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.