കഞ്ചാവ് വില്പന; മൂന്നുപേര്‍ അറസ്റ്റില്‍

Monday 26 February 2018 2:00 am IST

 

ആലപ്പുഴ: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക്ക് സ്‌ക്വാഡ്  ചേര്‍ത്തല,അരുകുറ്റി,വടുതല ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ കഞ്ചാവുമായി മൂന്ന് പേരെ പിടികൂടി.  

  ഇവരില്‍ നിന്നും 60 പൊതികഞ്ചാവും ഇരുചക്രവാഹനങ്ങളും  പിടിച്ചെടുത്തു. ഏറണാകുളം പള്ളൂരുത്തി സ്വദേശിയും ഇപ്പോള്‍ എരമല്ലൂര്‍ പിള്ളമുക്കില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ ഷിലാസ് (35), അരുക്കുറ്റി ആയിരത്തെട്ടുമുറി നസറുദ്ദീന്‍ (34) ചേര്‍ത്തല അരൂര്‍ വില്ലേജില്‍ കൊടിപ്പുറത്ത് വീട്ടില്‍ സഞ്ചുമോന്‍ (20) എന്നിവരാണു പിടിയിലായത്.  

  കഴിഞ്ഞദിവസം കഞ്ചാവ് വലിച്ചതിന് അരുകുറ്റി വടുതല ഭാഗത്തുനിന്നും പിടിയിലായ വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് അവര്‍ക്ക് കഞ്ചാവ് എത്തിയ്ക്കുന്നവരെകുറിച്ച് വിവരം ലഭിച്ചത്,  ഇറച്ചിവെട്ട് തൊഴിലാക്കിയ ഷിലാസും,  മീന്‍ കച്ചവടം തൊഴിലാക്കിയ നസിറുദ്ദീനും അതിന്റെ മറവിലാണ് കഞ്ചാവ്  വിലപന നടത്തുന്നത്. 

  ഷിലാസിനും,  സഞ്ചുമോനും എക്‌സൈസിലും പോലിസിലും ഇതിനുമുമ്പും കഞ്ചാവ് വില്പന നടത്തിയതിന്  കേസുകള്‍ ഉള്ളതാണ്.   സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. ബാബുവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍  പി.എം. സുമേഷ്, എം. കെ. സജിമോന്‍ സിവില്‍ എസ്‌കൈസ് ഓഫീസറന്മാരായ എം. റെനി, ഓംകാരനാഥ്, അരുണ്‍, അനില്‍കുമാര്‍, ഡ്രൈവര്‍ വിപിനചന്ദ്രന്‍ എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.