മന്നത്തുപത്മനാഭന്റെ 48-ാം ചരമവാര്‍ഷികമാചരിച്ചു

Monday 26 February 2018 2:00 am IST

 

 

ആലപ്പുഴ: സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 48-ാമത് ചരമ വാര്‍ഷികംനാടെങ്ങും എന്‍എസ്എസ് കരയോഗങ്ങളുടെയും യൂണിയനുകളുടെയും നേതൃത്വത്തില്‍ ആചരിച്ചു. അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ 11.45 വരെ പുഷ്പാര്‍ച്ചന, ഗീതാപാരായണം, ഉപവാസം, സമൂഹപ്രാര്‍ത്ഥന എന്നിവ നടത്തി. എന്‍എസ്എസിന് രൂപം നല്‍കിയ സമയത്തെ പ്രതിജ്ഞ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി. രാജഗോപാല പണിക്കര്‍ ചൊല്ലിക്കൊടുത്തു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം കെ.കെ. പത്മനാഭപിള്ള, വൈസ് പ്രസിഡന്‍ര് ഡോ. ഡി ഗംഗാദത്തന്‍ നായര്‍,  സെക്രട്ടറി വി.കെ. ചന്ദ്രശേഖരക്കുറുപ്പ്, കെ.ജി. സാനന്ദന്‍, കെ. ഹരിദാസ്, കെ.എസ്. വിനയകുമാര്‍, എന്‍. മുരുകദാസ്, എസ്. വാസുദേവന്‍ നായര്‍, ബി. ഓമനക്കുട്ടന്‍, ബി. സുനില്‍, എസ്. സുരേന്ദ്രനാഥ്, എസ്. ഹരീഷ്‌കുമാര്‍, ഡോ. പി.എം. രമാദേവി, വത്സലാ ശ്രീകുമാര്‍, ലത, ബിന്ദു, ശോഭനകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.. താലൂക്കിലെ 55 കരയോഗങ്ങളിലും ആചാര്യന്റെ ചരമ വാര്‍ഷികാചരണം നടത്തി.

  കുട്ടനാട് താലൂക്കില്‍ സമുദായാംഗങ്ങള്‍ ഒത്തുചേര്‍ന്ന് ആചാര്യന്റെ സമാധിമണ്ഡപത്തിലേക്ക് പദയാത്ര നടത്തി. കുട്ടനാട്ടിലെ 71 കരയോഗങ്ങളില്‍ നിന്നുള്ളവര്‍ സമാധിയിലെത്തി ഉപവാസവും പ്രാര്‍ത്ഥനയും നടത്തി. ഉത്പന്നപിരിവിനെ അനുസ്മരിച്ച് നാളികേരം, നാണയം, പിടിയരി എന്നിവ സമര്‍പ്പിച്ചു. പദയാത്രയ്ക്ക് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. കെ.പി. നാരായണപിള്ള, പി. രാധാകൃഷ്ണന്‍ നായര്‍, വി. ഉണ്ണിക്ൃഷ്ണന്‍, പ്രസന്നാ മോഹന്‍, ശ്രീദേവി രാജു, എം.കെ. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

  ചേര്‍ത്തലയിലും താലൂക്ക് യൂണിയന്റെയും വിവിധ കരയോഗങ്ങളുടെ നേതൃത്വത്തില്‍ സമുദായാചാര്യന്റെ 48-#ാമത് ചരമവാര്‍ഷികാചരണം നടത്തി. വിവിധ കരയോഗങ്ങളിലും ആസ്ഥാനത്തും പുഷ്പാര്‍ച്ചന, സമൂഹ പ്രാര്‍ത്ഥന എന്നിവ നടന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.