തുറവൂര്‍: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമങ്ങളിലെ ശരണകേന്ദ്രങ്ങളില് ഗ്രന്ഥശാലകള്‍ ആരംഭിക്കുന്ന പദ്ധതിയായ അക്ഷരനിധിയുടെ ജില്ലാതല ഉദ്ഘാടനം മാധവം ബാലികാസദനത്തില്‍ നടന്നു.
അട്ടപ്പാടിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന് പ്രണാമം അര്‍പ്പിച്ചാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സംസ്ക്കാരത്തേയും മൂല്യങ്ങളേയും കുറിച്ചുള്ള അറിവില്ലായ്മയാണ് വിശക്കുന്നവനെ തല്ലിക്കൊല്ലുന്ന മാനസികാവസ്ഥയിലേക്ക് യുവാക്കളെ നയിക്കുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന് പറഞ്ഞു. മാധവം പ്രസിഡന്റ് പി. ഗോപാലകൃഷ്ണന് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ മുഖ്യാതിഥി ആയി.
അന്താരാഷ്ട പുസ്തകോത്സവ സമിതി വൈസ് പ്രസിഡന്റ് അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന് ഗ്രന്ഥശാല സമര്‍പ്പണം നിര്‍വഹിച്ചു. ശ്യാമിലി, ജ്യോതികൃഷണ എന്നിവര്‍ ചേര്‍ന്ന് അക്ഷരനിധി ഏറ്റുവാങ്ങി. അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എന്‍. നന്ദകുമാര്‍, സെക്രട്ടറി ജോബി ബാലകൃഷ്ണന്, മാധവം സെക്രട്ടറി കെ.ജി. ശ്രീധരന്, കവിത എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: